അഴിമതിക്കെതിരെ കണ്ണടയ്ക്കരുത്: കലക്ടര്‍
തിരുവനന്തപുരം: അഴിമതിക്കെതിരെ കണ്ണടയ്ക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും അഴിമതിക്കു കൂട്ടുനില്‍ക്കുന്നതിന് സമമാണെന്ന് ജില്ലാ കലക്ടര്‍ എസ് .വെങ്കിടേസപതി.
ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഒരു തരത്തിലും അനുവദിക്കാവുന്നതല്ല. കൈക്കൂലി മാത്രമല്ല ഫയലുകളില്‍ വരുത്തുന്ന അകാരണമായ കാലതാമസവും നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്് ഹാളില്‍ നടന്ന ജില്ലാ വിജിലന്‍സ്് കമ്മിറ്റി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുതല വിജിലന്‍സ് അടക്കമുള്ള സംവിധാനങ്ങളെ കാര്യക്ഷമമായി വിനിയോഗിച്ചാല്‍ അഴിമതി ഒരു പരിധിവരെ ഇല്ലാതാക്കാനാകും. വകുപ്പുതല വിജിലന്‍സിന് ലഭിക്കുന്ന പരിഹരിക്കാന്‍ പറ്റാത്ത ഗുരുതരവും സങ്കീര്‍ണവുമായ കേസുകള്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് അടിയന്തരമായി കൈമാറണമെന്നും കലക്ടര്‍ പറഞ്ഞു.
വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്ന പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വകുപ്പുകള്‍ വിജിലന്‍സിനെ അറിയിക്കാന്‍ മടിക്കുന്നത് പരാതിക്കാരനും വിജിലന്‍സിനും ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇതൊഴിവാക്കണമെന്നും വിജിലന്‍സ് ഡി.വൈ .എസ് .പി സതീഷ്‌കുമാര്‍ എം. ആര്‍ യോഗത്തില്‍ അറിയിച്ചു. വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ വി .ആര്‍. വിനോദ്, സി .ദിവാകരന്‍ എം .എല്‍ .എ യുടെ പ്രതിനിധി, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥരും തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."