ചുമടുതാങ്ങി കോമളം ജങ്ഷന് റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു
കൊട്ടാരക്കര: കോട്ടാത്തല പടിഞ്ഞാറ് ചുമടുതാങ്ങി കോമളം ജങ്ഷന് റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കാല് നടയാത്ര പോലും ദുസ്സഹമാക്കുംവിധം തകര്‍ന്നു കിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിട്ടുണ്ട്.
നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടാത്തല, കരുവായം വാര്ഡുകളില്ക്കൂടിയാണ് റോഡ് കടന്ന് പോകുന്നത്. കുണ്ടും കുഴിയുമായി തകര്‍ന്ന് കിടന്ന റോഡിന്റെ റീ ടാറിങിന് വേണ്ടി നാട്ടുകാര്‍ മുറവിളി കൂട്ടിയപ്പോള്‍ ജില്ലാ പഞ്ചായത്ത് ഇതിനായി തുക അനുവദിച്ചിരുന്നു. നിര്‍മാണം തുടങ്ങുന്നതിന് വേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ പി.ഐഷാ പോറ്റി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചു. നടപടിക്രമങ്ങള്‍ പുരോഗമിക്കേ രണ്ടു തുകകളും ഇവിടേക്കു ചിലവഴിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയായി. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ തുക വകമാറ്റുകയും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നിര്‍മാണ ജോലികള്‍ തുടങ്ങിയത്.
എന്നാല്‍ ഒരു മാസം കഴിയുന്നതിനു മുന്‍പേ നിര്‍മാണം നിലച്ചു. നിര്‍മാണ പ്രവര്‍ത്തനം നടക്കാത്ത ,അരീയ്ക്കല്‍ കനാല്‍ പാലം മുതല്‍ പൈപ്പിന്കരയിലേക്കുള്ള നാനൂറ് മീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. വിഷയത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."