HOME
DETAILS
MAL
സേവ് കരിപ്പൂര്‍: അഞ്ചിന് പാര്‍ലമെന്റ് മാര്‍ച്ച്
backup
November 30 2016 | 21:11 PM
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്പുണ്ടായിരുന്നസ്റ്റാറ്റസ്കോ പുനഃസ്ഥാപിച്ച് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് ഫോറം അഞ്ചിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേരളാ ഹൗസിനു മുന്പില് മാര്‍ച്ച് ആരംഭിക്കുമെന്ന് എം.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രക്ഷോഭകര്‍ ഡല്‍ഹിയില്‍ എത്തും. പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധിച്ച് നാലിന് വൈകുന്നേരം ആറ് മണി മുതല്‍ ഒന്‍പത് മണിവരെ സേവ് കരിപ്പൂര്‍ ഗ്ലോബല്‍ പ്രവാസി കണ്വന്ഷന് നടക്കും. എം.ഡി.എഫ് പ്രസിഡന്റ് കെ.എ ബഷീര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ. സൈഫുദ്ദീന്, അമ്മാര്‍ കിഴുപറമ്പ്, രമേഷ് മഞ്ചേരി, നുസ്രത്ത് ജഹാന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."