HOME
DETAILS
MAL
ജൈവകര്‍ഷകര്‍ക്ക് വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്
backup
December 01 2016 | 00:12 AM
മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായുള്ള വികാസ് പീഡിയ ജൈവകര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്പിക്കേഷന് ആരംഭിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹൈദരബാദിലെ സിഡാക്ക് ആണ് ബയോവിന്‍ എന്ന പേരിലുള്ള മൊബൈല്‍ ആപ് നിര്‍മിച്ചിട്ടുള്ളത്. തുടക്കത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 13500 ജൈവകര്ഷകര്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ത്യാ ഗവണ്മെന്റിന്റെ വെബ്സൈറ്റില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മാനന്തവാടിയില്‍ നടന്ന ജൈവ കര്‍ഷക സംഗമത്തില്‍ മൊബൈല്‍ അപ്ലിക്കേഷന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രീത രാമന് നിര്‍വഹിച്ചു. ഡബ്ല്യു എസ്.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എ ജോസ് അധ്യക്ഷനായി. അമല്‍, ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."