പണം ലഭിച്ചില്ല; നാട്ടുകാര്‍ ബാങ്ക് അടപ്പിച്ചു
മഞ്ചേരി: പണം ലഭിക്കാനായി ദിവസങ്ങളോളം കാത്തിരുന്നു മടുത്ത ജനങ്ങള്‍ ജീവനക്കാരെ അകത്താക്കി ബാങ്ക് അടച്ചു. തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയാണ് പണമില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പത്തോടെ നാട്ടുകാര്‍ ഇടപെട്ട് അടപ്പിച്ചത്.
പണം പിന്‍വലിക്കാനെത്തിയവര്‍ക്കു തിങ്കളാഴ്ച ടോക്കണ്‍ നല്‍കിയിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാനായി രാവിലെ 5.30 മുതല്‍ ടോക്കണ്‍ ലഭിച്ചവര്‍ ബാങ്കിനു മുന്നില്‍ ക്യൂ നിന്നെങ്കിലും പണം ലഭിച്ചില്ല. ഇതുമൂലം വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനു പേര്‍ നിരാശയിലായിരുന്നു.
പണം എന്നു വിതരണം ചെയ്യാനാകുമെന്ന് ബാങ്ക് അധികൃതര്‍ക്ക് ഉറപ്പുനല്‍കാനായില്ല. ഇതേ തുടര്‍ന്നു ക്ഷുഭിതരായ ജനം ജീവനക്കാരെ അകത്താക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. മഞ്ചേരി പൊലിസ്, സ്ഥലം എം.എല്‍.എ അഡ്വ. എം. ഉമ്മര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."