ലോക മണ്ണുദിനാഘോഷം അഞ്ചിന്
ആലപ്പുഴ: ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് ലോക മണ്ണുദിനമായി ആഘോഷിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് സി.ഡി.എസ്. ഹാളില്‍ നടക്കുന്ന സമ്മേളനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ആധ്യക്ഷ്യം വഹിക്കും.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, പെയിന്റിങ് മത്സരങ്ങളിലെ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത് നിര്‍വഹിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്. മഞ്ജു, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.എസ്. സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സന്ധ്യ ശശിധരന്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എസ്. നവാസ്, പഞ്ചായത്തംഗം എം. ഷഫീഖ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കെ.കെ. രേഖ, മണ്ണഞ്ചേരി കൃഷി ഓഫീസര്‍ ജി.വി. റെജി, എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ മണ്ണിന്റെ ആരോഗ്യവും സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. സോയില്‍ സര്‍വ്വേ ഓഫീസര്‍ മെറ്റില്‍ഡ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."