ചെക്ക് ഡാം തുറക്കരുതെന്ന്
ഈരാറ്റുപേട്ട: വേനല്‍ കനത്തതോടെ മുന്‍കാലങ്ങളിലേതു പോലെ മീനച്ചിലാറ്റിലെ ചെക്ക് ഡാമുകള്‍ തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട നഗരത്തിലെ ജനകീയ ജലസേചന പദ്ധതികളും, വാട്ടര്‍ അതോറിട്ടിയും വിവിധ ജലവിതരണ പദ്ധതികളിലെ പമ്പിങ് ആറ്റില്‍ സ്ഥാപിച്ച കിണറുകളില്‍ ഈര്‍ന്നു വരുന്ന ജലത്തില്‍ നിന്നുമാണ്. ചെക്ഡാം നിറഞ്ഞു നിന്നാല്‍ മാത്രമെ പമ്പിങിനുള്ള വെള്ളം കിണറുകളില്‍ എത്തുകയുള്ളു. കഴിഞ്ഞ വര്‍ഷം നാലുതവണ ഡാം തുരന്നുവിടുന്നതിന് മുനിസിപ്പാലിറ്റി അനുമതി നല്‍കിയിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജനങ്ങള്‍ ചെക്ക് ഡാം തുറക്കരുതെന്ന ആവശ്യവുമായി നേരത്തെ തന്നെ രംഗത്തുവന്നത്. പികെ അലിയാര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ചെക്ക് ഡാം സാമൂഹിക വിരുദ്ധരും മീന്‍ പിടുത്തക്കാരും തുറന്നു വിടുന്നത് തടയാന്‍ കലക്ടറുടെ ഉത്തരവുപ്രകാരം ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ വെല്‍ഡിങ് നടത്തി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഷട്ടര്‍ പൊട്ടിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞ നടപടി ഏറെ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."