ലെനോവോ കെ6 പവര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
കൊച്ചി: ലെനോവോയുടെ ജനപ്രിയ മോഡലായ കെ സീരീസിലെ പുതിയ ഫോണ്‍ ലെനോവോ 6 പുറത്തിറങ്ങുന്നു.
നോണ്‍ സ്റ്റോപ്പ് എന്റര്‍ടെയ്‌മെന്റിനു കാത്തിരിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്ന ഓള്‍ റൗണ്ട് പെര്‍ഫോമന്‍സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ-കോര്‍ പ്രൊസസര്‍ സാധ്യമാക്കുന്ന മിന്നല്‍ വേഗം, 4ജി എല്‍ടിഇ കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, മികച്ച വേഗതയും പെര്‍ഫോമന്‍സും അധിക കണക്ടിവിറ്റി സൗകര്യങ്ങള്‍, ഫോണ്‍ സ്ലോ ആകാതെ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ സധിക്കുന്ന ഫ്‌ളെക്‌സിബിലിറ്റി തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.
9999 രൂപയ്ക്ക് ഡിസംബര്‍ 6 ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രം ലിമിറ്റഡ് ക്വാണ്ടിറ്റിയില്‍ ഫോണ്‍ ലഭ്യമാകും
ആകര്‍ഷകവും കരുത്തുറ്റതുമായ കെ6 പവര്‍ മിനുസമേറിയ മെറ്റല്‍ ബോഡി ഡിസൈനോടു കൂടിയ സോഫിസ്റ്റിക്കേറ്റഡ് ഫിനിഷിംഗില്‍ ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലെനോവോ കഴിഞ്ഞ ഏഴു ക്വാര്‍ട്ടറുകളിലായി ഓണ്‍ലൈന്‍ രംഗത്തും ആധിപത്യം നിലനിര്‍ത്തിവരികയാണെന്ന് ലെനോവോ ബിസിനസ് ഗ്രൂപ്പ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധിന്‍ മാത്തൂര്‍ പറഞ്ഞു.
12.7 സെമി (5) ഫുള്‍ ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലേയും 441പിപിഐ റെസലൂഷനും ഡോള്‍ബി അറ്റ്‌മോസ് സൗണ്ടും ഒത്തുചേര്‍ന്നതാണ് കെ6 പവര്‍. എക്‌സ്‌മോര്‍ ആര്‍എസ് സാങ്കേതിക വിദ്യയുള്ള സോണി ഐഎംഎക്‌സ്258 ന്റെ 13 എംപി ബാക്ക് ക്യാമറയില്‍ നിങ്ങളുടെ പ്രധാന നിമിഷങ്ങളെ ഫുള്‍ എച്ച്ഡി വീഡിയോയില്‍ പകര്‍ത്താം. സെല്‍ഫി പ്രേമികള്‍ക്ക് അനുയോജ്യമായ 8എംപി ഫ്രണ്ട് ക്യാമറയില്‍ സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പമുള്ള രസമുള്ള നിമിഷങ്ങള്‍ ഒപ്പിയെടുക്കാം.
ദിവസം മുഴുവന്‍ ചാര്‍ജ് നീണ്ടുനില്‍ക്കുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് കെ6 പവറിനുള്ളത്. അള്‍ട്ടിമേറ്റ് പവര്‍ സേവര്‍ ഓപ്ഷനുള്ള കെ6 പവര്‍ സാധാരണ സമയത്തേക്കാള്‍ മൂന്നു നാലിരട്ടി പ്രവര്‍ത്തിക്കുകയും ചെയ്യും.
സുരക്ഷിത മേഖല അഥവ വ്യക്തിഗത ലോക്കുകള്‍ മികച്ച വൈബ് പ്യുര്‍ യുഐ സംവിധാനത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. കെ6 പവറിലെ റെസ്‌പോണ്‍സീവ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ 0.3 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുകയും പൂര്‍ണ്ണമായും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി വ്യക്തിഗത ആപ്പുകള്‍ ലോക്ക് ചെയ്യുകയും ചെയ്യും.
ഇന്ത്യയില്‍ ലഭ്യമാകുന്ന എല്ലാ 4ജി എല്‍ടിഇ ബാന്‍ഡുകളും വിഒ എല്‍ടിഇ-ഉം കെ6 പവര്‍ സപ്പോര്‍ട്ട് ചെയ്യും. 32ജിബി യുടെ ബില്‍റ്റ് ഇന്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."