എച്ച്.ഐ.വി പ്രതിരോധത്തിന് സംഘടിതമായ ബോധവല്‍ക്കരണം വേണം: മന്ത്രി
കോഴിക്കോട്: എച്ച്.ഐ.വി പ്രതിരോധത്തിനു സമൂഹത്തില്‍ നിന്നു സംഘടിതമായ ബോധവല്‍ക്കരണം വേണമെന്ന് എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. എച്ച്.ഐ.വി ബാധിച്ചവര്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടാതിരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാര്യക്ഷമമായ രീതിയില്‍ ഇടപെടണമെന്നും മയക്കുമരുന്നിന്റെ ഉപയോഗത്തിലൂടെയാണ് ഇതു പകരുന്നതെന്നും മന്ത്രി പറഞ്ഞു.
ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എയ്ഡ്സ് ദിന സന്ദേശം നല്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എല്‍ സരിത, കെ.വി ബാബുരാജ്, ടി. ജനില്‍ കുമാര്‍, ജയശ്രീ കീര്‍ത്തി, ഡോ. ആശാദേവി, ഡോ. ഇ. ബിജോയ്, ഡോ. പ്രമോദ് കുമാര്‍, സാദിഖ് കോട്ടക്കല്‍, അശോകന് ആലപ്രത്ത്, പി. സജീവ് കുമാര്‍, മാത്യു സംസാരിച്ചു. ഡോ. എം.പി ജീജ സ്വാഗതവും എം.പി മണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."