വരള്‍ച്ച നേരിടാന്‍ ഒരുക്കവുമായി പനങ്ങാട് പഞ്ചായത്ത്
കിനാലൂര്‍: വരള്‍ച്ചയെ നേരിടാന്‍ പനങ്ങാട് പഞ്ചായത്ത് ഭരണസമിതി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ച് 'ജല സുരക്ഷ ജീവ സുരക്ഷ' ക്യാംപയിന് പഞ്ചായത്തില്‍ നടപ്പിലാക്കും. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് വി.എം കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉസ്മാന് അധ്യക്ഷനായി. സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ പ്രമുഖ ശാസ്ത്രജ്ഞന് ഇ. അബ്ദുല്‍ ഹമീദ് വിവിധ ജലസംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. ക്യാംപയിന്റെ ഭാഗമായി പഞ്ചായത്തിലെ 20 വാര്‍ഡുകളിലും അഞ്ചിന് സ്പെഷ്യല്‍ ഗ്രാമസഭ ചേരും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തനത് മാതൃക കാണിച്ച അധ്യാപകരായ അന്‍വര്‍ മണ്ണാന്‍കണ്ടി, ഫൈസല്‍ കിനാലൂര്‍ എന്നിവരെ ഭരണസമിതി അനുമോദിച്ചു. പഞ്ചായത്ത്തല പരിസ്ഥിതി കമ്മിറ്റിക്ക് യോഗം രൂപം നല്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സി.പി ബാലന് മാസ്റ്റര്‍, ജാഫര്‍ രാരോത്ത്, ടി. സുധാകരന്, എന്‍. അബ്ദുല്‍ ഹമീദ്, കെ. ആലിമാസ്റ്റര്‍ പങ്കെടുത്തു. കെ.കെ പത്മനാഭന് മാസ്റ്റര്‍ സ്വാഗതവും പി.കെ മുരളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."