HOME
DETAILS

ട്രഷറികളില്‍ പണമില്ല; ഗ്രാമീണമേഖലയില്‍ പ്രതിസന്ധി രൂക്ഷം

  
backup
December 01 2016 | 21:12 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%97%e0%b5%8d

തൊട്ടില്‍പ്പാലം: റിസര്‍വ് ബാങ്ക് അനുവദിച്ച പണം ബാങ്കുകളിലും ട്രഷറികളിലുമെത്താത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ശമ്പളവും, പെന്‍ഷനും ലഭിക്കേണ്ട ഒന്നാം തിയതി തന്നെ പണമെത്താത്തത് ഇവകളുടെ വിതരണം താളംതെറ്റിയവസ്ഥയിലാണ്. ട്രഷറികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും 24,000 രൂപ വരെ പിന്‍വലിക്കാമെന്ന നിര്‍ദേശപ്രകാരം ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും മുന്നില്‍ പ്രായമായവരുടെയും സര്‍വീസില്‍ നിന്നും പിരിഞ്ഞവരുടെയും നീണ്ടനിര തന്നെയായിരുന്നു ഇന്നലെ രാവിലെ മുതല്‍ പ്രത്യക്ഷപ്പെട്ടത്.
കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ നരിപ്പറ്റ, കുന്നുമ്മല്‍, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, മരുതോങ്കര വേളം പഞ്ചായത്തുകളില്‍ നിന്നും പുലര്‍ച്ചെ തന്നെ പ്രഭാതഭക്ഷണംപോലും കഴിക്കാതെ ട്രഷറിക്കു മുന്നില്‍ വരിനിന്നവര്‍ക്ക് തൊട്ടില്‍പ്പാലം സബ്ട്രഷറി അധികൃതരുടെ പണമെത്തിയിട്ടില്ല എന്ന മറുപടി ഏറെ തളര്‍ത്തി. പണമെത്തിയാല്‍ നല്‍കാമെന്ന തീരുമാനത്തില്‍ എല്ലാവര്‍ക്കും അധികൃതര്‍ ടോക്കണ്‍ നല്‍കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പണമെത്തിയത്. വ്യാഴാഴ്ച മാത്രം വിതരണം ചെയ്യണമെങ്കില്‍ എഴുപത് ലക്ഷത്തോളം രൂപ ആവശ്യമാണ്. ഈ സ്ഥാനത്ത് പകുതി പണം മാത്രമാണ് എത്തിയത്. ആര്‍.ബി.ഐ നിര്‍ദേശമനുസരിച്ച് ക്യൂവില്‍ നിന്നവര്‍ പി.ടി.എസ്.ബിയുടെ ചെക്കുകളില്‍ 24,000 രൂപ എന്നെഴുതിയതും വിനയായി. കാരണം 12,000 രൂപ വീതം വെച്ച് മാത്രമെ ടോക്കണ്‍ നല്‍കിയവര്‍ക്ക് നല്‍കാന്‍ കഴിയൂ എന്ന അധികൃതരുടെ തീരുമാനത്തില്‍ ചെക്കുകള്‍ വീണ്ടും മാറ്റിയെഴുതിപ്പിക്കുകയായിരുന്നു. എന്നാല്‍ കിടപ്പിലായവരുടെ ബന്ധുക്കള്‍ വീണ്ടും കീലോമീറ്റര്‍ സഞ്ചരിച്ച് ചെക്ക് മാറ്റിയെഴുതി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് ഏറെ പ്രയാസം സൃഷ്ടിച്ചു.
ആയിരത്തോളം പെന്‍ഷന്‍കാരും, 200-ഓളം സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരും, 250-ഓളം സെല്‍ഫ്ഗവര്‍ണിങ് ഓഫിസര്‍മാരും, തദ്ദേശസ്ഥാപനങ്ങള്‍ ,അര്‍ധസര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷനും ശമ്പളവും നല്‍കാന്‍ മാത്രം ഒരുകോടിയിലേറെ രൂപ തൊട്ടില്‍പ്പാലം സബ്ട്രഷറിക്ക് തന്നെ വേണം. എന്നാല്‍ പകുതിപണംപോലും ലഭിക്കാത്ത അവസ്ഥയില്‍ എന്തുചെയ്യണമെന്നറിയാതെ ട്രഷറി ഓഫിസറും ജീവനക്കാരും ഏറെ പ്രയാസമനുഭവിച്ചു.
അതേസമയം തൊട്ടില്‍പ്പാലം കനറാബാങ്ക് ശാഖയില്‍ നിന്നായിരുന്നു തൊട്ടില്‍പ്പാലം സബ്ട്രഷറിക്കു പതിവായി പണം നല്‍കിയിരുന്നത്. ബാങ്കിലാണെങ്കില്‍ പണമില്ലാത്തതുകൊണ്ട് ജനങ്ങള്‍ പ്രകോപിതരായസ്ഥിതിയായിരുന്നു. നിക്ഷേപിച്ച പണംപോലും നല്‍കാന്‍ ബാങ്കുകാര്‍ക്ക് കഴിയുന്നില്ല. രാവിലെ മുതല്‍ നീണ്ടവരിയായിരുന്നു ബാങ്കുകള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. ഉച്ചവരെ നിന്നിട്ടും പണം ലഭിക്കാതെ കടുത്ത വേനല്‍കൊണ്ട് ദുരിതമനുഭവിച്ച് നിരാശയോടെ മടങ്ങിപ്പോകേണ്ടിവന്ന സ്ഥിതിയാണുണ്ടായത്.
ഗ്രാമീണ ബാങ്കുകള്‍ നിശ്ചലമാവുന്നതോടെ മേഖലയിലെ ബാങ്കുകളും സ്തംഭനാവസ്ഥയിലാണ്. ബാങ്കുകളില്‍ ഇടപാടുകളൊന്നും നടത്താനാവാതെ വെറും നോട്ടുമാറലും വിതരണവുമായതോടെ വിവാഹത്തിനും, വിദ്യാഭ്യാസത്തിനും കൃഷിക്കും വായ്പ അനുവദിച്ചവര്‍ക്ക് പണം നല്‍കാനും നടപടികള്‍ വേഗത്തിലാക്കാനും ബാങ്ക് ജീവനക്കാര്‍ പെടാപ്പാട് പെടുകയാണ്. പെന്‍ഷനും ശമ്പളവും നല്‍കാന്‍ ആവശ്യത്തിന് പണം നല്‍കുമെന്ന് കേന്ദ്രവും ആര്‍.ബി.ഐയും വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഒന്നുമുതല്‍ പത്താം തിയതി വരെയാണ് ശമ്പളവിതരണ തിയതികള്‍. പണമില്ലാത്തതിനാല്‍ ട്രഷറികളിലും ബാങ്കുകളിലും പ്രതിസന്ധി രൂക്ഷമാവുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്തംഭനത്തിലേക്ക് നയിക്കുന്ന സ്ഥിതിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago