സഹൃദയ സുവര്‍ണ ജൂബിലി ആഘോഷ സമാപനം നാലിന്
ആലപ്പുഴ: തത്തംപള്ളി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സഹൃദയ ആശുപത്രിയുടെയും സുവര്‍ണ ജൂബിലി ആഘോഷ സമാപനം നാലിനു നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെന്റ് മൈക്കിള്‍സ് പള്ളി പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ചടങ്ങ് ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കായി സഹൃദയ നടപ്പാക്കുന്ന സഹൃദയ സാന്ത്വനം പദ്ധതി ഉദ്ഘാടനം ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് സുവര്‍ണ ജൂബിലി സുവനീര്‍ പ്രകാശനം നടത്തും. കെ.സി വേണുഗോപാല്‍ എം.പി ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഡയബറ്റിക് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ റവ. ഡോ. ജെയിംസ് പാലയ്ക്കല്‍ ജൂബിലി സന്ദേശം നല്‍കും.
ആലപ്പുഴ നഗരസഭ ചെയര്മാന് തോമസ് ജോസഫ്, ഫാ. തോമസ് മാളിയേക്കല്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, ഫാ. തോമസ് മംഗലത്ത്, നഗരസഭാംഗം ഐ. ലത, പി.എം.എസ്.എ. ആറ്റകോയ തങ്ങള്‍, ജി. നാരായണന് നമ്പൂതിരി, റവ. ഡോ. ജോസഫ് തൂമ്പുങ്കല്‍, ഡോ. കെ.പി ഹെഗ്ഡേ, ഫാ. മോര്‍ളി കൈതപ്പറമ്പില് തുടങ്ങിയവര്‍ സംസാരിക്കും.
മൂന്നിനു രാവിലെ പത്തിന് സഹൃദയ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും.
വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിക്കും. വികാരി ജനറാളും ദീപിക മാനേജിങ് ഡയറക്ടറുമായ റവ. ഡോ. മാണി പുതിയിടം ആശുപത്രിദിന സന്ദേശവും നല്‍കും. പത്രസമ്മേളനത്തില്‍ സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് മാളിയേക്കല്‍, അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മൂലംകുന്നം, ജോയിന്റ് സെക്രട്ടറി ആന്റണി മാത്യു വാലയില്‍, എച്ച്ആര്‍ മാനേജര്‍ ഫ്രാന്‍സീസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."