സുധീരന് സ്വബോധമില്ലെന്ന് എം.എം മണി
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് സ്വബോധമില്ലെന്ന് മന്ത്രി എം.എം മണി. കേന്ദ്രത്തിലിപ്പോഴും കോണ്‍ഗ്രസാണ് ഭരിക്കുന്നതെന്നാണ് സുധീരന്റെ ധാരണ. നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിയില്‍ ലോകസഭയിലും രാജ്യസഭയിലും വലത്-ഇടതുപക്ഷങ്ങള്‍ ഒന്നിച്ചു പ്രതിഷേധിക്കുമ്പോള്‍ ഇവിടെ മാത്രം അതു പറ്റില്ലെന്ന് പറയുന്ന സുധീരന് ബോധമുണ്ടോയെന്നും എം. എം മണി ചോദിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം സ്റ്റാച്യുവിലെ എസ്.ബി.ടിക്കുമുന്നില്‍ സംഘടിപ്പിച്ച അടുപ്പുകൂട്ടല്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് വ്യാപാര മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വാണിജ്യബാങ്കുകള്‍ക്കു മുന്നിലും അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്ത് പ്രതിഷേധ സത്യഗ്രഹം നടത്തിയത്. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എന്‍. സുധീന്ദ്രന്‍ അധ്യക്ഷനായി. കെ. ആന്‍സലന്‍ എം.എല്‍.എ അടുപ്പുകൂട്ടി സമരത്തിന് അടുപ്പിലേക്ക് തീ പകര്‍ന്നു. സമിതി സംസ്ഥാന, ജില്ലാ ഭാരവാഹികളായ എം. ബാബുജാന്‍, സി. രാമകൃഷ്ണന്‍ നായര്‍, എ. ശശികുമാര്‍, എസ്. ഭുവനചന്ദ്രന്‍, വി. പാപ്പച്ചന്‍, പി. എന്‍ മധു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."