ശരീഅത്ത് സംരക്ഷണ സമ്മേളനം ഇന്ന്
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരേ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. വൈകിട്ട് അഞ്ചിന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് ദേശീയ എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഇദ്രീസ് ബസ്തവി ലക്നോ ഉദ്ഘാടനം ചെയ്യും.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായി സംബന്ധിക്കും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, സിറാജ് ഇബ്രാഹിം സേഠ്, എം.ഐ ഷാനവാസ് എം.പി, കെ.മുരളീധരന് എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."