ഇ.പി.എഫ് എന്റോള്‍മെന്റ് കാംപയിനിന് തുടക്കം
കൊച്ചി: യോഗ്യരായ എല്ലാ തൊഴിലാളികള്‍ക്കും പ്രോവിഡന്റ് ഫണ്ട് ഉറപ്പാക്കാനായി എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇ.പി.എഫ്.ഒ) 2017 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ എന്റോള്‍മെന്റ് കാംപയിന്‍ സംഘടിപ്പിക്കും.
സാര്‍വത്രിക ആധാര്‍ എന്റോള്‍മെന്റും കാംപയിനിന്റെ ഭാഗമായി നടക്കുമെന്ന് സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഡോ. വി.പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടപാടുകള്‍ കറന്‍സിരഹിത പേയ്‌മെന്റ് സംവിധാനത്തിലൂടെയാക്കി മാറ്റാനും ഇ.പി. എഫ്.ഒ പദ്ധതിയിടുന്നുണ്ട്. ഇ.പി.എഫ് വരിക്കാരുടെ സൗകര്യാര്‍ഥം പൊതുസേവന കേന്ദ്രങ്ങള്‍(സി.എസ്.സി) വഴി ഓണ്‍ലൈന്‍ സേവനങ്ങളും ഉടന്‍ നല്‍കി തുടങ്ങും. കേരളത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക. ഇത് പൂര്‍ത്തിയാക്കുന്നതിന് കാംപയിന്‍ ഉപയോഗപ്പെടുത്തും. ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാന്‍ പി.എഫ്. ഓര്‍ഗനൈസേഷന് അനുവാദം ഉള്ളതിനാല്‍ ആ വിഷയം പരിഹരിക്കാന്‍ കഴിയും. കേരള റീജിയണല്‍ പി.എഫ് കമ്മിഷണര്‍ അരിഫ് ലോഹനി, അഡിഷണല്‍ സെന്‍ട്രല്‍ പി.എഫ് കമ്മിഷണര്‍ പി.യു കുല്‍ക്കര്‍ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."