HOME
DETAILS

എസ്.വൈ.എസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇനി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ്

  
backup
December 02 2016 | 06:12 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0


കോഴിക്കോട്: സുന്നി യുവജന സംഘം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് എന്ന പേരില്‍ അറിയപ്പെടും. പാണക്കാട് ദാറുന്നഈമില്‍ ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് എന്ന് നാമകരണം ചെയ്തത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ കണ്‍വീനറുമായി റിലീഫ് സെല്ലിന് രൂപം നല്‍കി. പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെ. ഉമര്‍ ഫൈസി മുക്കം, ഇബ്രാഹീം ഫൈസി പേരാല്‍ (ആസൂത്രണം), കെ. മമ്മദ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി (ധനകാര്യം), പിണങ്ങോട് അബൂബക്കര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി (ഓര്‍ഗനൈസിങ്), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അലവി ഫൈസി കുളപ്പറമ്പ് (ആദര്‍ശം), കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (ഓഫിസ്), മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.എച്ച്. മഹ്മൂദ് സഅദി (പരിശോധന), കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (മജ്‌ലിസുന്നൂര്‍), സലീം എടക്കര (ആമില), സഹാലുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സംഘടന സ്‌കൂള്‍), കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ (ഇസ്‌ലാമിക് ലേണിങ്), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് (പ്രസിദ്ധീകരണം) എന്നിങ്ങനെ വകുപ്പുകള്‍ വിഭജിച്ചു നല്‍കി.
ജില്ലാ നിരീക്ഷകരായി മലയമ്മ അബൂബക്കര്‍ ബാഖവി (ദക്ഷിണ കന്നഡ), അഹ്മദ് തെര്‍ളായി (കാസര്‍കോട്), നാസര്‍ ഫൈസി കൂടത്തായി(കണ്ണൂര്‍), സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (കോഴിക്കോട്), പിണങ്ങോട് അബൂബക്കര്‍ (നീലഗിരി, കൊടക്), കെ. ഉമര്‍ ഫൈസി (മലപ്പുറം), റഹ്മത്തുല്ല ഖാസിമി (പാലക്കാട്), കെ.എ റഹ്മാന്‍ ഫൈസി (വയനാട്), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (തൃശൂര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (എറണാകുളം), ടി.കെ മുഹമ്മദ് കുട്ടി ഫൈസി (ആലപ്പുഴ), എ.എം പരീദ് (കോട്ടയം), ഒ.എം ശരീഫ് ദാരിമി (കൊല്ലം), എസ്. അഹ്മദ് ഉഖൈല്‍ (പത്തനംതിട്ട), നിസാര്‍ പറമ്പന്‍ (ഇടുക്കി), കെ. മമ്മദ് ഫൈസി (തിരുവനന്തപുരം), സലീം ഫൈസി (കന്യാകുമാരി), അലവി ഫൈസി കുളപ്പറമ്പ് (കോയമ്പത്തൂര്‍), എസ്.കെ ഹംസ ഹാജി (ബംഗളൂരു), സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (ലക്ഷദ്വീപ്) എന്നിവരെ തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago