ഊരത്തൂരില്‍ വീടിനു നേരെ പടക്കമേറ്; പുലിക്കാട് ആക്രമണം
ഇരിക്കൂര്‍: എല്‍.ഡി.എഫ് വിജയാഹ്ലാദത്തിനിടയില്‍ ഊരത്തൂരില്‍ വീടിനു നേരെ പടക്കം കത്തിച്ച് എറിഞ്ഞതായി പരാതി. മന്ത്രി കെ.സി ജോസഫിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സി.വി ദിവാകരന്റെ വീടിനു നേരെയാണ് പടക്കമെറിഞ്ഞത്. പുലിക്കാട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായതായും പരാതിയുണ്ട്. കുയിലൂര്‍ പഴശി അണക്കെട്ട് റോഡിലെ ബി.ജെ.പി പ്രവര്ത്തകന് സജീവ(39) നെ ഇരിക്കൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിയൂരില്‍ ബി.ജെ.പിയുടെ ആഹ്ലാദപ്രകടനത്തിനിടെ ബോംബെറിഞ്ഞതായും പരാതിയുണ്ട്.
സംഘര്‍ഷത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. പൊലിസ് ഉടന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു. പുലിക്കാട് സ്വദേശികളായ റെജി (33), മനോജ് (36), രസിന്ത് (25) എന്നിവരെ ഇരിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരയത്തുംചാലില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് സണ്ണി (28) യെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചതായും പരാതിയുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."