ബി.ടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയപ്പട്ടിക പിന്നീട് അറിയിക്കും. ഒന്‍പതിന് നടക്കേണ്ടിയിരുന്ന എം.ടെക് പരീക്ഷകളും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണിത്. മറ്റു എം.ടെക് പരീക്ഷകള്‍ക്കും ബി.ആര്‍ക്, എം.ബി.എ പരീക്ഷകള്‍ക്കും മാറ്റമില്ല. ബി.ടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഒരേ സമയം ആരംഭിക്കുമ്പോള്‍ മൂന്നാം സെമസ്റ്ററിലുള്ള കുട്ടികളില്‍ ഒന്നാം സെമസ്റ്ററിലെ സപ്ലിമെന്ററി എഴുതേണ്ടവര്‍ക്ക് ഒരുദിവസം രണ്ടു പരീക്ഷ എഴുതേണ്ടിവരുന്നത് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
വ്യാഴാഴ്ച ചേര്‍ന്ന കെ.ടി.യു എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തീരുമാന പ്രകാരം നടന്ന ചര്‍ച്ചയിലാണ് പരീക്ഷകള്‍ പുനക്രമീകരിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ ഷെഡ്യൂള്‍ തയ്യാറാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ.ടി.യു രജിസ്ട്രാര്‍ ജി.പി പത്മകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."