HOME
DETAILS

മികച്ച വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികം നല്‍കും

  
backup
December 02 2016 | 08:12 AM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പൊതുഭരണ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു.
പദ്ധതികള്‍ മികച്ചരീതിയില്‍ പൂര്‍ത്തിയാക്കുന്ന വകുപ്പുകള്‍ക്കും ഇതിനു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികളുടെ മാതൃകയില്‍ പാരിതോഷികവും ഇന്‍സെന്റീവും നല്‍കുന്നതാണ് പദ്ധതി. ഓരോ വകുപ്പിനും അനുവദിച്ചിട്ടുള്ള പദ്ധതികളെ അഞ്ചു കാറ്റഗറികളായി തിരിച്ചാണ് പ്രകടനം വിലയിരുത്തുന്നത്. ഓരോ പദ്ധതിയുടെയും മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി പ്രത്യേകം ഉദ്യോഗസ്ഥനെ നിശ്ചയിക്കും.
ഈ ഉദ്യോഗസ്ഥനാണ് പൊതുഭരണ വകുപ്പിനു പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് നല്‍കേണ്ടത്. പദ്ധതിയുടെ മേല്‍നോട്ടത്തിനു നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂന്നു മാസം കൂടുമ്പോള്‍ പൊതുഭരണ വകുപ്പ് പദ്ധതികളുടെ പ്രകടനം വിലയിരുത്തി മാര്‍ക്കിടും. 10 ലക്ഷം രൂപവരേയുള്ള പദ്ധതികളെ ഒന്നാം കാറ്റഗറിയിലും11 ലക്ഷം മുതല്‍ 100 കോടിവരെയുള്ള പദ്ധതികള്‍ രണ്ടാം കാറ്റഗറിയിലും 101 കോടി മുതല്‍ 300 കോടിവരെ മൂന്നാം കാറ്റഗറിയിലും ഉള്‍പ്പെടുത്തും. 301 കോടി മുതല്‍ 600കോടിവരെയുള്ള പദ്ധതികള്‍ നാലാം കാറ്റഗറിയിലും 601 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ അഞ്ചാം കാറ്റഗറിയിലുമാണ് ഉള്‍പ്പെടുക.
ഓരോ കാറ്റഗറിയിലും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ വകുപ്പുകള്‍ക്കു അഞ്ചുലക്ഷം, മൂന്നുലക്ഷം, ഒരുലക്ഷം എന്നിങ്ങനെയാണ് അവാര്‍ഡ് നല്‍കുക. അര്‍ഹമായ വകുപ്പുകള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം ഇന്‍സെന്റീവും നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അനുവദിച്ച തുകയില്‍ അന്‍പതു ശതമാനമെങ്കിലും ചെലവഴിച്ച പദ്ധതികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. പദ്ധതി ആസൂത്രണം, പുതിയ ആശയങ്ങളുടെ വിന്യാസം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം എന്നിവയും മാനദണ്ഡമായി പരിഗണിക്കും. അവാര്‍ഡും ഇന്‍സെന്റീവും നടപ്പാക്കുന്നതോടെ ഉദ്യോഗസ്ഥരുടെ സേവനമനോഭാവത്തിലും പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  5 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago