HOME
DETAILS
MAL
നോട്ട് നിരോധനം: കെ.എസ്.ആര്.ടി.സിക്ക് കഴിഞ്ഞ മാസം 30 കോടിയുടെ നഷ്ടം
backup
December 02 2016 | 08:12 AM
തിരുവനന്തപുരം: നോട്ട് നിരോധനം ഏറ്റവും ബാധിച്ചത് കെ.എസ്.ആര്.ടി.സിയെയാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ദിവസം ഒരു കോടിയുടെ നഷ്ടമാണ് കെ.എസ്.ആര്.ടി.സിക്ക് ഇത് മൂലം ഉണ്ടായിരിക്കുന്നത്. ഇങ്ങനെ കണക്കാക്കുമ്പോള്‍ കഴിഞ്ഞ മാസം ഏകദേശം 30 കോടി രൂപയുടെ നഷ്ടം വന്നതായും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക പ്രതിസന്ധിമൂലം ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവ നല്‍കാനായി നിരവധി ബാങ്കുകളെ വായ്പ ലഭിക്കാനായി സമീപിച്ചിട്ടുണ്ട്. 50 കോടി രൂപയുടെ വായ്പയ്ക്കായാണ് ബാങ്കുകളെ സമീപിച്ചിരിക്കുന്നത്.
സമീപിച്ച ബാങ്കുകളില്‍ കനറാ ബാങ്കില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും അടുത്ത ആഴ്ചയോടെ നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."