കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ച നടപടി റദാക്കി
ന്യൂഡല്‍ഹി: വിവിധ മരുന്നുകളുടെ കോമ്പിനേഷന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദാക്കി. 344 മരുന്നുകളാണ് സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. ഇതില്‍ പ്രമുഖ മരുന്നകളായ വിക്‌സ് ആക്ഷന്‍ 500, കോറക്‌സ് സിറപ്, പ്രമേഹ പ്രതിരോധ മരുന്നുകള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരേ മരുന്നു കമ്പനികള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്‌ലോയുടെ വിധി. സര്‍ക്കാരിന്റെ തീരുമാനം അശ്രദ്ധമായെടുത്തതാണെന്ന് കോടതി വിലയിരുത്തി.
മാര്‍ച്ച് 10നാണ് കോമ്പിനേഷന്‍ മരുന്നുകളില്‍ പലതും നിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരോധിച്ചത്. ഇതിനെ അന്നു തന്നെ പ്രമുഖ കമ്പനികളായ ഫിസര്‍, ഗ്ലെന്‍മാര്‍ക്ക്, പ്രോക്റ്റര്‍, ഗാംമ്പിള്‍, സിപ്ല തുടങ്ങിയവര്‍ എതിര്‍ത്തിരുന്നു. മരുന്നുകളെ നിരോധിക്കുന്നതില്‍ വേണ്ട ചട്ടങ്ങള്‍ കേന്ദ്രം പാലിച്ചില്ലെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഈ കമ്പനികള്‍ തന്നെയാണ് ഹരജി നല്‍കിയ പ്രമുഖര്‍.
നിരോധിക്കാന്‍ നിരവധി മരുന്നുകള്‍ സമൂഹത്തിലുണ്ട്. ജനങ്ങള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് കോമ്പിനേഷന്‍ മരുന്നുകളാണ്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഇത്തരം മരുന്നുകള്‍ പകരം നിലവാരമുള്ള നിരവധി മരുന്നുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ടെന്നും അതും നിരോധിക്കുന്നതിന് പ്രധാന കാരണമായതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന് ഈ മരുന്നകളുടെ കാര്യത്തില്‍ പഠനം നടത്താമെന്നും തിരക്കിട്ട് നടപ്പാക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."