നോട്ട് നിരോധനം: എല്ലാ ഹരജികളും ഇന്നു പരിഗണിക്കും
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നതുള്‍പ്പെടെയുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും. ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികളില്‍ വാദംകേള്‍ക്കുക.
നോട്ട് നിരോധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാലിച്ചോ, കഴിഞ്ഞമാസം എട്ടിന് രാത്രി നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപനം നടത്തിയ സര്‍ക്കാരിന്റെ നടപടിയിലെ ഭരണഘടനാ സാധുത, തീരുമാനം ജനങ്ങള്‍ക്കു വരുത്തിവച്ച ബുദ്ധിമുട്ട് എന്നീ കാര്യങ്ങളാവും ഇന്നു കോടതി പരിഗണിക്കുക.
നോട്ട് നിരോധനത്തിലെ ഭരണഘടനാ സാധുതചോദ്യംചെയ്യുന്ന ഹരജിയില്‍ സി.പി.എമ്മും കക്ഷിചേര്‍ന്നിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ സുപ്രിംകോടതിയില്‍ നിരവധി കേസുകളുണ്ട്. വിവിധ ഹൈക്കോടതികളിലുള്ള 15ഓളം ഹരജികള്‍ സ്‌റ്റേചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം, പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും സംബന്ധിച്ചു റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജി, 100 രൂപയ്ക്കു മുകളിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹരജി, തമിഴ്‌നാട്ടില്‍ നിന്നുള്ള സഹകരണ ബാങ്കുകളടക്കമുള്ളവര്‍ നല്‍കിയ ഹരജി എന്നിവയാണ് മറ്റുള്ളവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."