HOME
DETAILS

മാട്ടൂല്‍ ഫൈസല്‍ വധം: സഊദിയില്‍ ഒന്നാംപ്രതിക്ക് വധശിക്ഷ രണ്ടാംപ്രതിക്ക് പത്തുവര്‍ഷം തടവ്

  
backup
December 02 2016 | 08:12 AM

%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6

ജിദ്ദ: കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജുബൈല്‍ കോടതി ശിക്ഷ വിധിച്ചു. ഒന്നാംപ്രതി പെരിയകോട്ടുമല പാണ്ഡുരാജന്‍ ഭരതന് വധശിക്ഷയും രണ്ടാംപ്രതി മൂവാറ്റുപുഴ നെല്ലാട് മഴുമന്നൂര്‍ കുന്നത്തുനാട് സ്വദേശി എല്‍ദോ വര്‍ഗീസിന് പത്തുവര്‍ഷം തടവുമാണ് വിധിച്ചത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രതികള്‍ക്കും ഫൈസലിന്റെ കുടുംബത്തിനും 30 ദിവസത്തെ സാവകാശം അനുവദിച്ചു. 

2008ലാണ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ഫൈസല്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്ന ഭരതന് ബിസിനസ് ആവശ്യാര്‍ഥം 4,800 റിയാല്‍ ഫൈസല്‍ നല്‍കിയിരുന്നു. ഇത് മടക്കിച്ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനിടയാക്കിയത്.
2008 ജൂണ്‍ 28ന് ഭരതന്‍ ക്ഷണിച്ചതുപ്രകാരം അയാളുടെ മുറിയിലെത്തിയ ഫൈസലിനോട് പണം മടക്കിനല്‍കിയതായി മുദ്രപത്രത്തില്‍ ഒപ്പിട്ടുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിക്കാതെവന്നപ്പോള്‍ കൈയും കാലും കസേരയില്‍ കെട്ടിയിട്ട് മുഖത്ത് ബാന്‍ഡേജ് ഒട്ടിച്ചു. ഈ സമയം മുറിയിലെത്തിയ എല്‍ദോ ഫൈസലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഇരുവരും പുറത്തേക്കുപോയി. രാത്രി വൈകി മുറിയിലെത്തുമ്പോള്‍ ഫൈസല്‍ ഇഴഞ്ഞ് വാതിലിനടുത്തുവരെ എത്തിയതായി കണ്ടു. ഇതോടെ കട്ടിലില്‍ കെട്ടിയിട്ട് വീണ്ടും പുറത്തേക്കുപോയ ഭരതനും എല്‍ദോയും അടുത്തദിവസം രാത്രിയാണ് തിരിച്ചെത്തിയത്. ഈ സമയം ശ്വാസംകിട്ടാതെ മരണവെപ്രാളം കാണിച്ച ഫൈസലിന്റെ കഴുത്തില്‍ കേബിള്‍ മുറുക്കി മരണം ഉറപ്പുവരുത്തുകയായിരുന്നു.
കോടതിയില്‍ പരിഭാഷകരായി അബ്ദുല്‍ കരീം ഖാസിമിയും അബ്ദുല്‍ ഖാദര്‍ ബാഖവിയും ഹാജരായി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് രണ്ടു പരിഭാഷകരെ കോടതി നിയമിച്ചത്. ഫൈസലിന്റെ കുടുംബം കേസ് നടത്താന്‍ ചുമതലപ്പെടുത്തിയ ബന്ധുകൂടിയായ മഹ്മൂദ് മാട്ടൂല്‍ പരിഭാഷകരെ ഉപയോഗപ്പെടുത്തിയിരുന്നില്ല. കൈയും കാലും കെട്ടുന്ന സമയത്ത് എന്നെ കൊന്നാല്‍ രണ്ടു പേരുടെയും തല പോകുമെന്ന് ഫൈസല്‍ പറഞ്ഞിരുന്നതായി വിചാരണവേളയില്‍ പ്രതികള്‍ മൊഴിനല്‍കി.
അതേസമയം, എല്‍ദോയുടെ ശിക്ഷ കൂട്ടിക്കിട്ടാന്‍ മേല്‍ക്കോടതിയെ സമീപ്പിക്കുമെന്ന് മഹ്മൂദ് മാട്ടൂല്‍ പറഞ്ഞു. എല്‍ദോയുടെ മൗനസമ്മതമാണ് ഫൈസലിന്റെ മരണത്തിലേക്ക് നയിച്ചത്. ഫൈസലിനെ ഭരതന്‍ പീഡിപ്പിക്കുന്ന വിവരം പുറത്ത് പറഞ്ഞിരുന്നെങ്കില്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാമായിരുന്നു. മരണം ഉറപ്പായശേഷം മൃതദേഹം വലിച്ചിഴച്ച് ഭക്ഷണശാലയില്‍ എത്തിക്കാന്‍ സഹായിച്ചത് എല്‍ദോ ആണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago