HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍: സുപ്രധാന തീരുമാനമെന്ന് അമേരിക്ക
backup
December 02 2016 | 08:12 AM
വാഷിങ്ടണ്‍: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിക്ക് പിന്തുണയുമായി അമേരിക്ക. അഴിമതി നേരിടാനുള്ള സുപ്രധാന തീരുമാനം എന്നാണ് അമേരിക്ക നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിശേഷിപ്പിച്ചത്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ഇന്ത്യയുടേത് അനിവാര്യമായ തീരുമാനമായിരുന്നെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും ലഭിച്ച ശക്തമായ അടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് താല്‍ക്കാലിക പ്രയാസം മാത്രമാണെന്നും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. 500ന്റെയും 1,000ന്റെയും നേട്ടുകള്‍ മാറ്റിവാങ്ങാന്‍ ഇന്ത്യയിലുള്ള അമേരിക്കക്കാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയതായും ടോണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."