ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വിതരണം: തിരൂര്‍ ജില്ലാ ആശുപത്രിക്ക് നേട്ടം
മലപ്പുറം: ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ തിരൂര്‍ ജില്ലാ ആശുപത്രി സീറോ പെന്‍ഡിങ് ആകുന്നു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നിര്‍ണയംനടത്തി നല്‍കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആശുപത്രിയെ ലോകഭിന്ന ശേഷിദിനത്തില്‍ സീറോ പെന്‍ഡിങ് ആയി മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപിക്കും. തിരൂര്‍ജില്ലാ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍, 30 സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും തുഞ്ചന്‍പറമ്പില്‍ അന്താരാഷ്ട്ര ഭിന്നശേഷിദിനം ആചരിക്കുന്നുണ്ട്. വരം എന്നപേരിലുള്ള പരിപാടിയിലാണ് പ്രഖ്യാപനം നടക്കുക. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പുസ്തകം നല്‍കുന്ന മലയാളം സര്‍വകലാശാല പദ്ധതി-അക്ഷരവണ്ടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. റീഹാബ് ടീം എക്‌സിബിഷന്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 'മുതിര്‍ന്നവരും ഭിന്നശേഷിയും' ചര്‍ച്ച സാമൂഹ്യസുരക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാംപും നടക്കും. 'കഴിവുള്ള കുട്ടി' സെമിനാര്‍ 11ന് നടക്കും. ഉച്ചക്ക് ശേഷം രണ്ടിന് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഉപകരണ ശില്‍പശാല ബിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കാര്‍ട്ടൂണിസ്റ്റ് വേണു ഉദ്ഘാടനം ചെയ്യും. ആര്‍.കെ മലയത്ത് മുഖ്യാതിഥിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."