HOME
DETAILS

കിഴിശ്ശേരിയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു

  
backup
December 02 2016 | 18:12 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%ab

 

കിഴിശ്ശേരി: കിഴിശ്ശേരിയും പരിസരപ്രദേശങ്ങളും ലഹരി വില്‍പ്പനയുടെ കേന്ദ്രങ്ങളായി മാറുന്നു. കിഴിശ്ശേരി, ആലിന്‍ചുവട്, തവനൂര്‍, ചുള്ളിക്കേട്, മുണ്ടംപറമ്പ്, വിളയില്‍ കടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെല്ലാം ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ്.
പ്രദേശത്തെ യുവാക്കളെ പ്രലോഭിപ്പിച്ച് തങ്ങളുടെ ഏജന്റുമാരാക്കുകയാണ് സംഘങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ ലഹരിക്ക് അടിമയാക്കിയാണ് മാഫിയകള്‍ പണം കൊയ്യുന്നത്. വിദ്യാര്‍ഥികളെ വലവീശിപ്പിടിച്ച് ആദ്യം സൗജന്യമായി ചെറിയ കഞ്ചാവ് പാക്കറ്റുകള്‍ എത്തിച്ചുനല്‍കിയശേഷം പിന്നീട് അവരെ ഉപയോഗിച്ചു വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ശൈലിയാണ് സ്വീകരിച്ചു വരുന്നത്.
പിന്നീട് പ്രലോഭനങ്ങള്‍ നല്‍കി സംശയമില്ലാതെ വില്‍പന നടത്താന്‍ കഴിയുന്ന കാരിയാര്‍മാരാക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. കൗമാരക്കാരായ വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് ലഹരിക്കച്ചവടം നടത്തുകയും വിപുലീകരിക്കുകയും ചെയ്യുന്ന ലഹരി മാഫിയയുടെ തന്ത്രം രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നു.
പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ച് വളരെ രഹസ്യമായാണ് കിഴിശ്ശേരി ഭാഗങ്ങളില്‍ മാഫിയ വില്‍പന നടത്തുന്നത്. ആവശ്യക്കാര്‍ വിളിച്ചു പറഞ്ഞാല്‍ പാതിരാത്രിയിലും വാഹനങ്ങളില്‍ ലഹരി സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നവരുമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാഫിയകളുടെ അക്രമണം ഭയന്ന് പലരും പുറത്തു പറയാന്‍ മടിക്കുകയാണ്. പ്രദേശത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും മയക്കു മരുന്നു, കഞ്ചാവ് ഉപയോഗത്തിനെതിരേ ശക്തമായ ബോധവല്‍ക്കരണം നടത്തി നാടിനെ കഞ്ചാവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago