HOME
DETAILS
MAL
യുഡി.എഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി
backup
December 02 2016 | 19:12 PM
ആനക്കര: റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടിക തയ്യാറാക്കുന്നതിലെ പരാതിക്ക് പരിഹാരം തേടിയുള്ള അപേക്ഷകരുമായുള്ള കൂടികാഴ്ച്ചക്ക് കപ്പൂര്‍ പഞ്ചായത്ത് അധികൃതര്‍ സൗകര്യ മൊരുക്കാത്തതില് പ്രതിഷേധിച്ച് കപ്പൂര്‍ പഞ്ചായത്ത് യുഡി.എഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പഞ്ചായത്ത് നല്കിയ അപേക്ഷകരുമായുളള കൂടികാഴ്ച്ച ഇന്നലെയും ഇന്നും ആയിരിക്കെ മെമ്പര്‍മാരെ മുന്‍കൂട്ടി അറിയിക്കാതിരുന്നതിലും അംഗങ്ങള്‍ പ്രതിഷേധിച്ചു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സാമൂഹ്യ പെന്ഷന് തടയരുതെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സമരം അലി കുമരനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.പി. സക്കീര്‍ പി.ജി. വിമല്‍, കെ. സമ്മദ് കെ. ഷിഹാബ് കെ. സ്മിത പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."