മൊബൈല്‍ അദാലത്ത്
പേരൂര്‍ക്കട: മലയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തും തിരുവനന്തപുരം താലൂക്ക് നിയമ സേവന കമ്മിറ്റിയും സംയുക്തമായി മൊബൈല്‍ ലോക് അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രഭാത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐ.ബി സതീഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് ശ്രീകല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ വി.എസ് ശ്രീകാന്ത്, വി.വിജയകുമാര്‍, സെക്ഷന്‍ ഓഫിസര്‍ സന്തോഷ്കുമാര്‍, താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറി ബിജു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. അജിത്കുമാര്‍, അയ്യപ്പന്‍നായര്‍, കണ്‍വീനര്‍ അഡ്വ. മാത്തന് വര്‍ക്കി കണിയാം പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം എന്ന വിഷയത്തില്‍ അഡ്വ. ഭുവനേന്ദ്രന് നിയമ സാക്ഷരതാ ക്ലാസെടുത്തു. നിരവധി പരാതികളും തര്‍ക്കങ്ങളും അദാലത്തില്‍ പരിഹരിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."