പൊലിസ് സംഘത്തെ എ.എസ്.ഐയും ഭാര്യയും ചേര്‍ന്ന് ആക്രമിച്ചു
തിരുവനന്തപുരം: മകനെ അന്വേഷിച്ചെത്തിയ പൊലിസ് സംഘത്തെ എ.എസ്.ഐയും ഭാര്യയും ചേര്‍ന്ന് ആക്രമിച്ചു. മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ശാസ്തമംഗലത്താണ് സംഭവം. എസ്.എ.പി ക്യാംപിലെ എ.എസ്.ഐ ജഹാംഗീറും ഭാര്യയും ചേര്‍ന്നാണ് പൊലിസുകാരെ ആക്രമിച്ചത്. മ്യൂസിയം പൊലിസ് സ്റ്റേഷന് പരിധിയിലുള്ള ശങ്കര്‍ ലെയ്നിലെ ഒരു ക്ലബില്‍ ഇന്നലെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആകാശെന്ന യുവാവിന് പരുക്കേറ്റിരുന്നു. ജഹാംഗീറിന്റെ മകനുള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ആകാശ് മ്യൂസിയം പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതേപ്പറ്റി അന്വേഷിക്കുന്നതിന് വീട്ടിലെത്തിയ പൊലിസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ജഹാംഗീര്‍ ഭാര്യയുമായി ചേര്‍ന്ന് പൊലിസുകാരെ ആക്രമിക്കുകയായിരുന്നു. ഷാഡോ പൊലിസ് സംഘത്തിലെ പൊലിസുകാരെ മകനെ ആക്രമിക്കാനെത്തിയ ഗുണ്ടകളാണെന്ന് കരുതി തടയുകയായിരുന്നുവെന്നാണ് എ.എസ്.ഐയ്ക്കുവേണ്ടി വാദിക്കുന്നവരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മ്യൂസിയം പൊലിസ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."