വ്യാജലോട്ടറി: ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് കലക്ടര്‍
തിരുവനന്തപുരം: വ്യാജ ലോട്ടറിക്കാരുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പാവപ്പെട്ടവരെ കെണിയില്‍പ്പെടുത്തുന്ന ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
ജില്ലയില്‍ വ്യാജ ലോട്ടറി നടത്തിപ്പിന് പിടിയിലായ പ്രമുഖ ഏജന്‍സിയുടെ അംഗീകാരം റദ്ദുചെയ്തു. അനധികൃത ലോട്ടറിക്കെതിരേയുള്ള പൊലിസിന്റെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലോട്ടറി വകുപ്പിനും പൊലിസിനും പൊതുജനങ്ങള്‍ക്ക് നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ലോട്ടറി മോണിട്ടറിങ് സെല്ലിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
വ്യാജ ടിക്കറ്റുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷാ സവിശേഷതകളോടെ അച്ചടിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. നിയമാനുസൃതമല്ലാത്ത ലോട്ടറികളില്‍ പണം മുടക്കി ജനങ്ങള്‍ വഞ്ചിതരാകരുതെന്നും കലക്ടര്‍ അറിയിച്ചു.
ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിക്കുന്ന കേരളാ ഭാഗ്യക്കുറി ടിക്കറ്റിന്റെ അവസാന മൂന്ന്, രണ്ട് അക്കങ്ങള്‍ പ്രവചിക്കുന്നതിന് സമ്മാനം നല്‍കുന്ന വന്‍തുക മുടക്കിയാണ് പലരും മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ ലോട്ടറി ഓഫിസര്‍ എ. പീരുമുഹമ്മദ് ചൂണ്ടിക്കാട്ടി. ഇതിനെതിരായ നടപടിയും കര്‍ശനമാക്കും.
യോഗത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. അനില്‍കുമാര്‍, ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി കെ. അനില്‍കുമാര്‍, എസ്.ഐ പി. അനില്‍ കുമാര്‍, വാണിജ്യനികുതി മാനേജര്‍ വി. ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."