അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പ്പെട്ടു
പുനലൂര്‍: മൂവാറ്റുപുഴ റോഡില്‍ നെല്ലിപ്പള്ളി പോളിടെക്നിക്കിന് സമീപം കാര്‍ അപകടത്തില്‍പെട്ടു.
നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ തകര്‍ന്ന കാറിനുള്ളിലുണ്ടായിരുന്ന യുവാവ് കടന്നുകളഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വാഹനം അമിതവേഗതയിലാണ് വന്നതെന്നും യുവാവ് മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
അമിത വേഗതയിലെത്തിയ കാര്‍ റോഡരുകിലെ ദിശാ സൂചക ഫലകത്തില്‍ ഇടിച്ചുകയറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കണ്ടു നിന്ന നാട്ടുകാരും മറ്റു വാഹന യാത്രികരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.എന്നാല്‍ ഇടിച്ചു കയറിയ വാഹനം നാട്ടുകാരുടെ സഹായത്തോടെ പിന്നിലേക്കെടുത്തതോടെ യുവാവ് കാര്‍ മുന്നിലേക്കെടുത്ത് നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
അപകടത്തെത്തുടര്‍ന്നു പാതയില്‍ നേരിയ തോതില്‍ ഗതാഗതം മുടങ്ങി. സംഭവം നടക്കുന്ന സമയത്ത് പിന്നില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."