HOME
DETAILS
MAL
വീടുകള്‍ക്ക് ഭീഷണിയായി ഉണങ്ങി ദ്രവിച്ച തേക്കുമരം
backup
December 02 2016 | 21:12 PM
പനമരം: നീര്‍വാരം കല്ലുവയല്‍ മണക്കോട് സ്വകാര്യ കൃഷിയിടത്തില്‍ ഉണങ്ങി ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയില്‍ നില്ക്കുന്ന വന്‍ തേക്കുമരം സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നു.
ഉണങ്ങി ദ്രവിച്ച് നില്ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ പൊട്ടിവീഴുന്നത് പതിവാണ്. മരത്തിനോട് ചേര്‍ന്നാണ് പഞ്ചായത്ത് കിണര്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ വെള്ളമെടുക്കാന്‍ വരുന്നവര്‍ക്കും മരം ഭീഷണിയാകുന്നുണ്ട്. അപകട ഭീഷണിയിലായ മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വില്ലേജ് ഓഫിസിലും ജില്ലാ കലക്ടര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
അപകടം വരുത്തുന്ന തരത്തില്‍ ഉണങ്ങിനില്ക്കുന്ന മരം മുറിച്ചുനീക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."