എസ്.കെ.എസ്.എസ്.എഫ് കാക്കാഴം യൂനിറ്റ് മിലാദ് ക്യാംപയിന് തുടക്കം
കാക്കാഴം: 'മുഹമ്മദ് നബി (സ) നീതിയുടെ പ്രകാശം' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാക്കാഴം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മിലാദ് ക്യാംപയിന് തുടക്കമായി. മതപ്രഭാഷണം, അനുമോദന സമ്മേളനം, മജ്‌ലിസുന്നൂര്‍ വാര്‍ഷികം തുടങ്ങിയവ ക്യാംപയിന്റെ ഭാഗമായി നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ എം.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഹാജി വി.എച്ച് ഉമര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
അന്‍സാര്‍ അരീപ്പുറം സ്വാഗത പ്രസംഗം നടത്തി. അഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നടത്തി. യു.അഷറഫ് ,ഹുസൈന്‍ കുന്നുമ്മ, പി.എ അബ്ദുല്‍ സലാം മുസ്‌ലിയാര്‍, റഷീദ് തിïങ്കേരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്‌ലാമിക് ശരീഅത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ മുഹമ്മദ് ശാഫി മൗലവി കായംകുളം മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് രാത്രി എട്ടിന് നമുക്ക് നഷ്ടപ്പെടുന്ന അമൂല്യ സമ്പത്ത് എന്ന വിഷയത്തില്‍ ഹാഫിള് നൗഫല്‍ ഫൈസി പുന്നപ്ര മുഖ്യ പ്രഭാഷണം നടത്തും. സെനുല്‍ ആബിദീന്‍ കൃതജ്ഞത അറിയിക്കും. നാളെ 7.30ന് അശ്രദ്ധനായ മനുഷ്യന്‍ എങ്ങോട്ട് എന്ന വിഷയത്തില്‍ മുഹമ്മദ് മീരാന്‍ ദാരിമി അല്‍ ഹൈതമി പ്രഭാഷണം നടത്തും. മ
ജ്‌ലിസുന്നൂര്‍ വാര്‍ഷികത്തിന് സയ്യിദ് അബ്ദുല്ല ദാരിമി അല്‍ ഐദ്രൂസി കൊല്ലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ ദാരിമി തങ്ങള്‍ ഹസനി മലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഹബീബുല്ല നന്ദി പ്രകാശിപ്പിക്കും.
തിങ്കളാഴ്ച വൈകിട്ട് 7.30ന് സമാപന സമ്മേളനത്തില്‍ കാക്കാഴം മുഹ്‌യിദ്ദീന്‍ മസ്ജിദ് ചീഫ് ഇമാം കുഞ്ഞുമുഹമ്മദ് ബാഖവി പ്രാര്‍ഥന നടത്തും. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. കാപ്പ ഉപദേശകസമിതി അംഗം അഡ്വ.എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം അമ്പലപ്പുഴ റെയ്ഞ്ച് പ്രസിഡന്റ് കെ.എസ് മുഹമ്മദ് ശാഫി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രഭാഷണം നടത്തും. എസ്.വൈ.എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം സെയ്ദ് മുഹമ്മദ് മാസ്റ്റര്‍, കാക്കാഴം ജമാഅത്ത് ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ വിശിഷ്ട വ്യക്തികള്‍ക്ക് അനുമോദനാര്‍പ്പണം നടത്തും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി എ. മവാഹിബ് അരീപ്പുറം, മുഹമ്മദ് സ്വാദിഖ് അന്‍വരി, പി. ഹുസൈന്‍, എ.എം നവാബ് കാക്കാഴം, അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിക്കും. നാഥന്‍ സ്‌നേഹമാണ്, നായകന്‍ കാരുണ്യമാണ് എന്ന വിഷയത്തില്‍ സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."