കോളജ് അധികൃതര്‍ വഴങ്ങി; വിദ്യാര്‍ഥികള്‍ ജുമുഅ നിസ്‌ക്കരിക്കാന്‍ പള്ളിയിലെത്തി
ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് വെളളിയാഴ്ചകളില്‍ ജുമുഅ നിസ്‌ക്കരിക്കാന്‍ സമയം അനുവദിച്ചു.സമയം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ വിദ്യാര്‍ഥികള്‍ കട്ടച്ചറി മസ്ജിദില്‍ ജുമുഅ നിസ്‌കരിച്ചു.
ആഴ്ചകളായി നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് എട്ട് വര്‍ഷമായി തുടരുന്ന നമസ്‌കാര വിലക്ക് പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായത്. കോളജ് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എം.എസ്.എഫ്, യൂത്ത്‌ലീഗ് നേതാക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ ഇന്നലെ ജുമുഅ നമസ്‌കാരത്തിനായി പളളിയിലെത്തിയത്.
യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ബിജു, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ബാദുഷ, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജഹാന്‍, സെക്രട്ടറി അമീന്‍ മനയശ്ശേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുïായിരുന്നു. കട്ടച്ചിറയിലെ ജുമുഅ നിരോധനത്തിന് എതിരെ എംഎസ്എഫ് സമരം നടത്തി വരികയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ നിസ്‌കരിക്കാന്‍ വിടാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ തൊട്ടടുത്ത വെള്ളിയാഴ്ച കോളജിലെത്തിയ എംഎസ്എഫ് ജില്ലാ ട്രഷറര്‍ അന്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ എംഎസ്എഫ്, യൂത്ത്‌ലീഗ്, മുസ്‌ലിംലീഗ് നേതൃത്വങ്ങള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാന്‍ വിടാന്‍ മാനേജ്‌മെന്റ് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."