HOME
DETAILS

ശമ്പള- പെന്‍ഷന്‍ വിതരണം: ഇടുക്കിയില്‍ 3.32 കോടി ലഭിച്ചു

  
backup
December 02 2016 | 21:12 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87

 

തൊടുപുഴ: ശമ്പള- പെന്‍ഷന്‍ വിതരണ ദിനത്തിലെ രïാം ദിനമായ ഇന്നലെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇടുക്കിയില്‍ പ്രതിസന്ധി കുറവായിരുന്നു. ജില്ലയിലെ ട്രഷറികളില്‍ രാവിലെ മുതല്‍ തന്നെ നീï ക്യൂ ദൃശ്യമായിരുന്നെങ്കിലും എത്തിയവര്‍ക്കെല്ലാം പണം വിതരണം ചെയ്തു.
3.32 കോടി രൂപയാണ് ഇന്നലെ മൂലമറ്റത്തെ ജില്ലാ ട്രഷറിയടക്കമുള്ള 10 സബ് ട്രഷറികള്‍ക്ക് ലഭിച്ചത്. ഇതില്‍ 2.50 കോടി രൂപ വിതരണം ചെയ്തു. 82 ലക്ഷം രൂപ ട്രഷറികളില്‍ മിച്ചം വന്നു.
പീരുമേട് സബ് ട്രഷറിയില്‍ ഉച്ചയ്ക്ക് രï് മണിയായിട്ടും ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. ശമ്പള വിതരണത്തിന് പണം ലഭിച്ചത് ഉച്ചയ്ക്ക് ശേഷം 3.30 നാണ്. പണമില്ലാത്തതിനാല്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിയവരില്‍ ചിലര്‍ തിരിച്ചുപോയി. മോട്ടോര്‍ വാഹന വകുപ്പ്, വില്‍പ്പന നികുതി എന്നീ ഓഫീസുകളില്‍ നിന്ന് 6 ലക്ഷം രൂപയോളം ലഭിച്ചതിനാല്‍ പെന്‍ഷന്‍ വിതരണം ചെയ്തു. പിന്നീട് 20 ലക്ഷം രൂപ ലഭിക്കുകയും ശമ്പള വിതരണം ആരംഭിക്കുകയും ചെയ്തു. 50 ലക്ഷം രൂപയോളം ആവശ്യമുള്ളപ്പോഴാണ് 20 ലക്ഷം ലഭിച്ചത്. ശമ്പള വിതരണത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ടപ്പോഴാണ് 20 ലക്ഷം ലഭിച്ചതെന്നും സബ് ട്രഷറി അധികൃതര്‍ പറഞ്ഞു.
അഞ്ച് കോടിയോളം രൂപയാണ് ജില്ലയിലെ ട്രഷറികളില്‍ ആവശ്യമുïായിരുന്നത്. എന്നാല്‍ 24000 രൂപയെന്ന പരിധി വച്ചിട്ടുïായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുïായില്ല. കഴിഞ്ഞ ദിവസം ആവശ്യത്തിന് പണമില്ലാത്തതിനാല്‍ വിതരണം മുടങ്ങിയ തൊടുപുഴ സബ് ട്രഷറിയില്‍ ഇന്നലെ രാവിലെ 8 മണി മുതല്‍ നീï നിര കാണാമായിരുന്നു. എന്നാല്‍ ഒരു കോടിയോളം രൂപ ഇവിടെ അനുവദിച്ചിരുന്നതിനാല്‍ എല്ലാവര്‍ക്കും പണം വിതരണം ചെയ്യാനായി.
ഒന്നാം തീയതി പെന്‍ഷന്‍ ലഭിക്കാത്ത പലരും ഇന്നലെ സന്തോഷത്തോടെ പണവുമായി മടങ്ങി. രïായിരം രൂപയുടെ നോട്ടായാണ് ഭൂരിഭാഗം സ്ഥലങ്ങളിലും പണം നല്‍കിയതെന്നതിനാല്‍ രൂക്ഷമായ ചില്ലറ ക്ഷാമം അനുഭവപ്പെട്ടു. അതത് ട്രഷറിക്ക് സമീപത്തെ എസ്.ബി.ടി, എസ്.ബി.ഐ, കാനറ ബാങ്കുകളില്‍ നിന്ന് ദിവസത്തില്‍ പല തവണയായാണ് പണം അനുവദിക്കുന്നത്.
ചോദിച്ചത് 50 ലക്ഷം; കിട്ടിയത് 5 ലക്ഷം
മൂന്നാര്‍: ദേവികുളം സബ് ട്രഷറിയില്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 5 ലക്ഷം മാത്രം. പെന്‍ഷന്‍, ജീവനക്കാരുടെ ശമ്പളം എന്നിവ നല്‍കുന്നതിനായാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടത്. രാവിലെ ബാങ്കുകളില്‍ പണം വാങ്ങുന്നതിന് അധിക്യതര്‍ എത്തിയെങ്കിലും 5 ലക്ഷം മാത്രം നല്‍കി മടക്കിവിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേവികുളത്ത് പെന്‍ഷന്‍ വിതരണം തടസപ്പെടുകയും ചെയ്തു. എസ്റ്റേറ്റ് മേഖലയില്‍ നിന്നും നിരവധി വയോധികരാണ് പെന്‍ഷന്‍ വാങ്ങുന്നതിനായി ദേവികുളം ട്രഷറിയിലെത്തിയത്. ക്യുവില്‍ കയറി മണിക്കുറുകളോളം നിന്ന് കൗïറുകളില്‍ എത്തിയപ്പോഴാണ് പണമില്ലെന്ന വിവരം അധിക്യതര്‍ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago