HOME
DETAILS

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സിരഹിത ഇടപാടുകള്‍ നടപ്പിലാക്കും

  
backup
December 02 2016 | 22:12 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5

 

ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സിരഹിത ഇടപാടുകള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗോവയിലായിരിക്കും ഈ പദ്ധതി ആദ്യം നടപ്പാക്കുക. ഇക്കാര്യത്തില്‍ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗോവയിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കറന്‍സിരഹിത ഇടപാടുകളാണെങ്കില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഹരിയാനയിലും സമാനമായ നീക്കമാണ് നടക്കുന്നത്. അടുത്ത ആഴ്ച്ചക്കുള്ളില്‍ കറന്‍സിരഹിത ഇടപാടുകള്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എസ്.ബി.ഐ, പി.എന്‍.ബി ബാങ്കുകളിലായിരിക്കും ഈ ഇടപാടുകള്‍ ആദ്യം നടപ്പില്‍ വരുത്തുക. അതേസമയം ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശില്‍ ഇതേ ഇടപാടുകള്‍ നടപ്പില്‍ വരുത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ സ്ഥിരീകരിച്ചു.

മമതയെ പിന്തുണച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്ന പോരാട്ടത്തിനിറങ്ങിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനത്തിനെതിരേ സംസാരിക്കാന്‍ മമത മാത്രമാണ് ധൈര്യം കാണിച്ചത്.
ഇക്കാരണത്താല്‍ അവരേയും സംസ്ഥാനത്തെയും കുടുക്കിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ മമത ഒറ്റയ്ക്കല്ലെന്നും രാജ്യം മുഴുവന്‍ അവരോടൊപ്പമുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടാന്‍ സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചെന്നും ഇവര്‍ പിന്‍മാറുന്നതുവരെ സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തുപോവില്ലെന്നും മമത പറഞ്ഞിരുന്നു.
നോട്ടു നിരോധന വിഷയത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനമുന്നയിച്ച ശേഷമായിരുന്നു പുതിയ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  14 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  22 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago