ഡല്‍ഹിയില്‍ അമേരിക്കന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അമേരിക്കന്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാല്‍സംഗം ചെയ്തു. കോണാഡ്‌പ്ലേസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ടൂറിസ്റ്റ് ഗൈഡ് അടക്കം തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലിസിന ഇ-മെയില്‍ വഴി അയച്ച പരാതിയില്‍ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
2016 മാര്‍ച്ചിലാണ് യുവതി ടൂറിസ്റ്റ് വിസയില്‍ ഡല്‍ഹിയിലെത്തിയത്. ഹോട്ടലുകാരാണ് ടൂറിസ്റ്റ് ഗൈഡിനെ നിര്‍ദ്ദേശിച്ചത്. ഇയാള്‍ വിദേശ വനിതയെ ഡല്‍ഹി നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സഹായിക്കുകയും ചെയ്തു. പിറ്റേദിവസത്തെ യാത്രാ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗൈഡ് നാല് സുഹൃത്തുക്കളുമായി ഹോട്ടല്‍ മുറിയിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങിയ യുവതി കടുത്ത മാനസിക സമ്മര്‍ദത്തിലാവുകയും തുടര്‍ന്ന് ബന്ധുക്കളോടും സുഹൃത്തായ അഭിഭാഷകനോടും വിവരം പറഞ്ഞു.പിന്നീട് ഇന്ത്യയിലെ ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുകയും അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം പരാതി നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."