HOME
DETAILS
MAL
ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന് അമൃത്സറില് തുടക്കമായി
backup
December 03 2016 | 09:12 AM
അമൃത്സര്‍: ഹാര്‍ട്ട് ഓഫ് ഏഷ്യ രാജ്യങ്ങളുടെ ആറാമത് മന്ത്രിതല സമ്മേളനത്തിന് അമൃത്സറില് തുടക്കമായി. ഇന്ത്യ, ചൈന, റഷ്യ, ഇറാന്, പാക്സ്താന് തുടങ്ങി 14 അംഗരാജ്യങ്ങളുടെ പ്രതിനിധികളും അമേരിക്ക ഉള്‍പ്പെടെയുള്ള 17 സൗഹൃദ രാജ്യങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അഫ്ഗാനിസ്താനും തെക്ക് –മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള തൊഴിൽ കരാറും യോഗത്തിൽ ചർച്ച വിഷയമാകും.
ഇതാദ്യമായാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ കൂട്ടായ്മയിലെ രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.സമ്മേളനത്തിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥ തല ചര്‍ച്ച അമൃതസറില്‍ തുടങ്ങി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനി യും ചേര്‍ന്ന് സമ്മേളത്തിന്റെ ഉദ്ഘാനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."