നോട്ടുനിരോധനം എന്തെന്നു ചെന്നിത്തല പഠിപ്പിക്കേണ്ട: തോമസ് ഐസക്
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് ബിജെപിയുടേതാണെന്നും കേന്ദ്രത്തിനെതിരേ ഒന്നിച്ച് സമരം ചെയ്യാമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്തിനാണെന്നു മനസിലാകുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്.
തനിക്കെതിരേ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരമൊരു സന്ദര്‍ഭം വരുമെന്ന് കണക്കുകൂട്ടി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും അപ്രസക്തമാകുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ചെന്നിത്തല അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
കറന്‍സി അച്ചടിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രമേ ഉള്ളൂവെന്ന കാര്യം ചെന്നിത്തലയ്ക്ക് അറിയില്ലെ? . ബിജെപിയുടെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് വിചിത്രമാണെന്നും ഐസക് പറഞ്ഞു.
ഡല്‍ഹിയില്‍ ജിഎസ്ടി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."