സിറിയ: ഖത്തര്‍ വിദേശകാര്യ മന്ത്രി അമേരിക്കല്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി
ദോഹ: സിറിയയിലെ അലപ്പോയില്‍ അസദ് ഭരണ കൂടം നടത്തുന്ന തുടര്‍ച്ചയായ ബോംബിംഗിനെ കുറിച്ചും നഗരത്തില്‍ ഉടലെടുത്തിരിക്കുന്ന വലിയ തോതിലുള്ള മാനുഷിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തി.
സാധാരണക്കാരെ സംരക്ഷിക്കുന്നതിനെ കുറിച്ചും സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്ന വഴി കണ്ടെത്തുന്നതിനെയും സംബന്ധിച്ചുമാണ് ഇരുവരും മുഖ്യമായും ചര്‍ച്ച നടത്തിയത് . റോമില്‍ നടക്കുന്ന മെഡിറ്റേറിയന്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും മിഡില്‍ ഈസ്റ്റിലേയും ആഗോളതലത്തിലേയും നിലവിലെ വിവിധ പ്രശ്‌നങ്ങലും ചര്‍ച്ചയില്‍ വിഷയമായി .. സാധാരണക്കാരെ സംരക്ഷിക്കുന്നതിനെ കുറിച്ചും സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്ന വഴി കണ്ടെത്തുന്നതിനെയും സംബന്ധിച്ചും നേതാക്കള്‍ വിശദമായ ചര്‍ച്ച നടത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ ജനതയെ പിന്തുണക്കുന്നതിലും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലീകരിക്കുന്നതിനും ഖത്തര്‍ നല്‍കുന്ന പിന്തുണ ആവര്‍ത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് കെറിയെ അറിയിച്ചു.
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതിനും അവരുടെ ബദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനും ഖത്തര്‍ നിറഞ്ഞ മനസോടെ രംഗത്തുണ്ടാവുമെന്നും വിദേശകാര്യമന്ത്രി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."