മുന്നോക്ക വിഭാഗങ്ങളിലെ അര്‍ഹര്‍ക്കും സംവരണാനുകൂല്യങ്ങള്‍ ലഭിക്കണം: മന്ത്രി രാമകൃഷ്ണന്
പേരാമ്പ്ര: നിലവില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന സംവരണാനുകൂല്യങ്ങള്‍ മുന്നോക്ക വിഭാഗത്തിലെ അര്‍ഹതപ്പെട്ടവര്‍ക്കും ലഭിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. ഇതിനാവശ്യമായ നിയമ ഭേദഗതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കടിയങ്ങാട് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന മങ്കരിയാടുമ്മല്‍ ബാലന് കിടാവിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ കമ്മിറ്റി ചെയര്മാന് എന്‍.പി വിജയന് അധ്യക്ഷനായി.
കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ മുഖ്യാതിഥിയായി. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന് സ്മരണിക പ്രകാശനം ചെയ്തു. സിസ്റ്റര്‍ അല്ബീന, വി.കെ സുമതി, കെ.എം ഹൈറുന്നിസ, എസ്.പി കുഞ്ഞമ്മദ്, എ.കെ ശ്രീധരന്, എ. ബാലചന്ദ്രന്, കെ.കെ കുഞ്ഞിക്കണാരന്‍, വി.സി ചാണ്ടി, പപ്പന് കന്നാട്ടി, അസീസ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."