HOME
DETAILS
MAL
അന്തര്‍ സര്‍വകലാശാല വോളി: എം.ജിക്ക് രണ്ടാം ജയം
backup
December 04 2016 | 00:12 AM
കോട്ടയം: ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാല വോളിബോള്‍ ടൂര്‍ണമെന്റില്‍ എം.ജി സര്‍വകലാശാലയ്ക്ക് രണ്ടാം ജയം. ആദികവി നന്നയ സര്‍വകലാശാലയെയാണ് എം.ജി കീഴടക്കിയത്. സ്‌കോര്‍: 25-14, 25-13, 25-14. മറ്റു മത്സരങ്ങളില്‍ ജെ.എന്‍.ടി.യുവും കൃഷ്ണ സര്‍വകലാശാലയും തമ്മില്‍ നടന്ന മത്സരത്തില്‍ ജെ.എന്‍.ടി.യു വിജയിച്ചു. (25-13,25-18,25-22). എ.പി.ജെ.എ.കെ.ടി.യുവും അളഗപ്പയും തമ്മില്‍ നടന്ന മത്സരത്തില്‍ എ.പി.ജെ.എ.കെ.ടി.യു (25-16,25-13,25-10) ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഭാരതീദാസന്‍ യൂനിവേഴ്‌സിറ്റി ഒസ്മാനിയയേയും കെ.എല്‍.ഇ.എഫ് കൃഷ്ണ ദേവരായയേയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."