കോഴിക്കോട് ജന്‍ധന്‍ അക്കൗണ്ടില്‍ 10 ലക്ഷം
കോഴിക്കോട്: കോഴിക്കോട്ടെ ഒരു ബാങ്കില്‍ ജന്‍ധന്‍ അക്കൗണ്ടില്‍ 10 ലക്ഷത്തിന്റെ നിക്ഷേപം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടായ ജന്‍ധന്‍ അക്കൗണ്ടു വഴി കള്ളപ്പണം നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്ന് ആദായനികുതി വകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു.
തുടര്‍ന്ന് രാജ്യത്താകെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഒരു അക്കൗണ്ടില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയത്. നിക്ഷേപമുള്ള ബാങ്കിന്റെ വിവരവും അക്കൗണ്ട് സംബന്ധിച്ച വിവരവും ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. അക്കൗണ്ട് സംബന്ധിച്ച വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എല്ലാവര്ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൗണ്ടു വഴി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 2014 ലാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന ആരംഭിച്ചത്.
പിന്നോക്ക വിഭാഗ കമ്മിഷന് സിറ്റിങ് നാളെ
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനില്‍ അംഗമായി മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ചുമതലയേറ്റു. കമ്മിഷന്റെ പൂര്‍ണ സിറ്റിങ് നാളെ രാവിലെ 11 ന് തിരുവനന്തപുരത്തെ നടക്കും. സിറ്റിംഗില്‍ ചെയര്മാന് റിട്ട. ജസ്റ്റിസ് ജി. ശിവരാജന്, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു, അഡ്വ. ജെറോം വി.എ, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."