HOME
DETAILS
MAL
സുരക്ഷാ സേനയുടെ വെടിയേറ്റ് സര്‍ക്കാര്‍ ജീവനക്കാരന് കൊല്ലപ്പെട്ടു
backup
December 04 2016 | 05:12 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരന് കൊല്ലപ്പെട്ടു. ജമ്മു കശ്മിര് ഫിഷറീസ് ഡിപ്പാര്ട്ടുമെന്റില് ഉദ്യോഗസ്ഥനായ അസദുല്ല കുമാറാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു. ജോലി കഴിഞ്ഞ് വരികയായിരുന്ന ഇയാളെ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന വെടിവച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ജീവനക്കാരന് മരിച്ചതെന്നാണ് സുരക്ഷാ സേന പറയുന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാളെ അനന്ത്നാഗില്‍ സൈന്യം വെടിവച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാരനും കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."