HOME
DETAILS
MAL
ഇന്ത്യക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് പാക് സൈനിക മേധാവി
backup
December 04 2016 | 06:12 AM
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണമെന്ന് പുതിയ പാക് സൈനിക മേധാവി ജനറല്‍ ഖ്വാമര്‍ ജവാദ് ബജ്്വ. ചുമതലയേറ്റതിനു ശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ ആക്രമണത്തിനു പോലും ശക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം സന്ദര്‍ശിക്കുന്നതിനിടയിലാണ് ബജ്വ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ പാക് സൈനിക മേധാവിയെ കരുതലോടെ കാണണമെന്ന് ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ബിക്രം സിങ് നേരത്തെ പറഞ്ഞിരുന്നു.
ഇതിനിടെയാണ് ബജ്വയുടെ നിലപാട് വ്യക്തമാക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."