കായിക കൗമാരത്തിന്റെ കുതിപ്പിലൂടെ...
കായിക കൈരളിയുടെ 60ാമത് കൗമാര അത്‌ലറ്റിക് മീറ്റിന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പുതുമണം മാറാത്ത സിന്തറ്റിക് ട്രാക്കില്‍ അരങ്ങുണര്‍ന്നു. ഇനിയുള്ള മൂന്നു നാള്‍ കായിക കേരളത്തിന്റെ കണ്ണും കാതും മലപ്പുറത്താകും.
പുതിയ വേഗവും ദൂരവും ഉയരവും കീഴടക്കി കേരളത്തിന്റെ ഭാവി താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍ മീറ്റ് റെക്കോഡുകള്‍ കൂടി തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം മലപ്പുറം ജില്ലയിലേക്ക് വിരുന്നെത്തിയ സംസ്ഥാന മേള വന്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാവുകയാണ്. കായിക പ്രതിഭകളുടെ കുതിപ്പിനും കിതപ്പിനും സാക്ഷ്യം വഹിക്കാനായി ജനസഞ്ചയമാണ് തേഞ്ഞിപ്പലത്തെ സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലേക്കൊഴുകുന്നത്.
ചിത്രങ്ങള്‍: പി.പി അഫ്താബ്, നിധീഷ് കൃഷ്ണന്‍
[gallery columns="1" size="full" ids="182828,182839,182840,182827,182829,182830,182831,182832,182833,182834,182835,182836,182837,182838,182847,182848"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."