കരിപ്പൂര്‍ മാര്‍ച്ചിന് പിന്തുണയുമായി ബഹ്‌റൈനില്‍ മനുഷ്യമതില്‍ സംഘടിപ്പിച്ചു
മനാമ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനക്കെതിരേ ഡിസംബര്‍ 5നു ഡല്‍ഹിയില്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി മലയാളി ഫെഡറേഷനും യാത്രാസമിതിയും ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും അണിനിരത്തി മനുഷ്യമതില്‍ സൃഷ്ട്ടിച്ചു.
ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള മലബാര്‍ ഭാഗത്തെ പൊതുമേഖലയിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രവാസികള്‍ക്ക് ഗുണകരമായി നിലനിര്‍ത്തുവാനും റണ്‍വേ വികസനം സാധ്യമായസ്ഥിതിക്ക് വലിയ വിമാനങ്ങള്‍ പഴയ പോലെ തിരിച്ചുകൊണ്ടുവരിക, പുതിയ സര്‍വീസ് തുടങ്ങുക, ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് തന്നെ തിരികെ കൊണ്ടുവരിക, പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ കയറ്റുമതിക്ക് വീണ്ടും സാഹചര്യം ഒരുക്കുക തുടങ്ങിയ ഒട്ടനവധി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ബഹ്‌റൈനില്‍നിന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ പൂര്‍ണപിന്തുണ വാഗ്ദാനം നല്‍കി.
മലബാര്‍ ഡവലമെന്റ് ഫോറം പാര്‍ലമെന്റ് മാര്‍ച്ചിന്റെ ലോഗോ മുന്‍ എം. എല്‍. എ. സത്യന്‍ മൊകേരിക്കു പ്രവാസി മലയാളി ഫെഡറേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ ഫിലിപ്പ് നല്‍കി പ്രകാശനം ചെയ്തു.
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വേണുഗോപാല്‍ , യാത്ര സമിതി ചെയര്‍മാന്‍ കെ.ടി.സലിം, അഡ്വൈസര്‍ ഇ.കെ.സലിം, ജനറല്‍ കണ്‍വീനര്‍ സാനി പോള്‍, വൈസ് ചെയര്‍മാന്മാരായ എ.സി. എ. ബക്കര്‍ , അജി ഭാസി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഡോ: ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ മലയാളി ബിസിനസ്സ് ഫോറം കമ്മിറ്റി അംഗങ്ങള്‍, സി.പി. ഐ. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. സുനീര്‍, നവകേരളയുടെ ബിജു മലയില്‍, ജോണ്‍ ഐപ്പ് , സാമൂഹിക സാംസ്‌ക്കാരിക സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ മനുഷ്യമതിലിന്റെ ഭാഗമായി.
അഷ്‌റഫ് മയഞ്ചേരി, സമീര്‍ ഹംസ , നാസര്‍ ടെക്‌സിം, നജീബ് കടലായി എന്നിവര്‍ ബഹ്‌റൈനില്‍ നിന്നു പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."