അശ്ലീല സന്ദേശം; നഗരസഭാ ചെയര്‍മാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്
x
കോട്ടയം: എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി കോട്ടയത്തെ പരിപാടി തലയോലപ്പറമ്പില്‍ സംഘടിപ്പിക്കും. കോട്ടയത്ത് ചേര്‍ന്ന സമസ്തയുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുïായത്. സംഘാടക സമിതി യോഗത്തില്‍ എസ്.എം.എഫ് കോട്ടയം ജില്ലാ സെക്രട്ടറി മഹ്മൂന്‍ ഹുദവി അധ്യക്ഷനായി. സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. മൗലവി മുഹമ്മദ് അലി അല്‍കാശിഫി, അശ്‌റഫ് മൗലവി, സുഹൈല്‍ വാഫി, ശരീഫ് കുട്ടി ഹാജി, കെ.കെ ഫരീദ് കുഞ്ഞ് കരീത്തറ, ഹാഷിം തലയോലപ്പറമ്പ്, ആഷിഖ് ഗഫൂര്‍, സലീം, നവാസ്, കെ.കെ. കൊച്ചുണ്ണി ഹാജി, അബ്ദുള്ള കേളംപുലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്‌ലിംകളെയും ഇസ്‌ലാമിക ശരീഅത്തിനെയും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ശരീഅത്ത് തന്നെ അസാധു ആക്കപ്പെടണം എന്ന വാദഗദികള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ രാജ്യ സ്‌നേഹത്തോടൊപ്പം ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കുവാന്‍ ബാധ്യസ്തരാണ്. ഈ വസ്തുത വീïും പരസ്യമായി പ്രഖ്യാപിക്കുന്നതിന് രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുത്തുമായാണ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ മഹ്മൂന്‍ ഹുദവി മുഖ്യ രക്ഷാധികാരിയും ഹാജി എസ്.എം ഫുആദ് ചെയര്‍മാനും അഷ്‌റഫ് മൗലവി ജനറല്‍ കണ്‍വീനറും ഹാജി ശരീഫ് കുട്ടി ഖജാന്‍ജിയുമായി 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
എസ്.കെ.എസ്.എസ്.എഫ് കോട്ടയം ജില്ലാ സെക്രട്ടറി ലിയാസ് തലയോലപ്പറമ്പ് സ്വാഗതവും എസ്.ബി.വി. സ്റ്റേറ്റ് സെക്രട്ടറി സഹദ് അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."