പ്രധാനമന്ത്രി ജനങ്ങളെ ദുരിതത്തിലാഴ്ത്തി: ഷാഫി പറമ്പില്‍
പാലക്കാട്: നവംബര്‍ എട്ടിന് അര്‍ധരാത്രി 1000, 500 നോട്ട് പിന്‍വലിച്ച് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ രാജ്യത്തിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലക്കാട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മമ്പ്രം മണി അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ അനന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡി.സി.സി സെക്രട്ടറി സി ബാലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തൂര്‍ രാമകൃഷ്ണന്‍, ജില്ലാ ഭാരവാഹികളായ ജിതേന്ദ്രന്‍, കെ.ജി റോബര്‍ട്ട്, എ.കെ സുല്‍ത്താന്‍, ദണ്ഡപാണി, കെ.ഐ കുമാരി സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് വേലായുധന്‍ അധ്യക്ഷനായിരുന്നു. എം.ആര്‍ ഉണ്ണികൃഷ്ണന്‍, ബി.എച്ച് പ്രസാദ്, സി.പി വിജയകുമാര്‍, എം ജമീല, വി പുരുഷോത്തമന്‍, പി ചന്ദ്രശേഖരന്‍, വി രാധാകൃഷ്ണന്‍, കെ.എം.എം റഷീദ്, വി.ടി ജോസഫ് സംസാരിച്ചു.
ഭാരവാഹികള്‍: മമ്പ്രം മണി (പ്രസി), എം വേലായുധന്‍, എം എം തോമസ് (വൈ.പ്രസി), കെ അനന്തന്‍ (സെക്ര), ആര്‍ ചന്ദ്രന്‍, കെ വാസു (ജോ.സെക്ര), നളിനി ആലീസ് (ട്രഷ), എം ജമീല (വനിതാ ഫോറം പ്രസി), മറിയ (വനിതാ ഫോറം സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."