HOME
DETAILS

എസ്.എഫ്.ഐക്ക് രാഷ്ട്രീയബോധം നല്‍കാന്‍ നേതൃത്വം തയാറാകണം: ശുഭേഷ് സുധാകരന്‍

  
backup
December 04 2016 | 20:12 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ac

 


കൊല്ലം: എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തണമെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ബോധവല്‍ക്കരിക്കാന്‍ നേതൃത്വം തയാറാവണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കലാലയങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ അതിക്രമങ്ങള്‍ക്കും എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരേ നടത്തുന്ന ഗുïാവിളയാട്ടങ്ങളിലും പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയ വിദ്യാര്‍ഥിനിയെ ആക്രമിക്കുകയും നാമനിര്‍ദ്ദേശപത്രിക നശിപ്പിക്കുകയും കാംപസില്‍ തടഞ്ഞുവയ്ക്കുകയും വിവരമറിഞ്ഞെത്തിയ എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി ജെ അരുണ്‍ബാബുവിനെയും ഒപ്പമുïായിരുന്ന നന്ദുരാജ്, വിനീത് തമ്പി എന്നിവരെ ക്രൂരമായി ആക്രമിക്കുകും ചെയ്ത നടപടികള്‍ അത്യന്തം അപലപനീയമാണ്.
സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങള്‍ കൊടിയില്‍ ആലേഖനം ചെയ്യുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐക്കാര്‍ ആ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുവാനും പ്രാവര്‍ത്തികമാക്കുവാനും ശ്രമിക്കാത്തത് അപഹാസ്യമാണ്. ഫാസിസത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐ കാംപസുകളില്‍ കാട്ടുന്ന ഫാസിസ്റ്റ് സമീപനം ഇടതുകാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്. ഈ സമീപനം വെടിയാന്‍ എസ്.എഫ്.ഐ തയാറായിട്ടില്ലെങ്കില്‍ വിദ്യാര്‍ഥി സമൂഹത്തെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാന്‍ എ.ഐ.എസ്.എഫ് നിര്‍ബന്ധിതമാകും. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ ബോധപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കുവാനും ജയിലിലടയ്ക്കുവാനും അതുവഴി എ.ഐ.എസ്.എഫിനെ ഇല്ലായ്മ ചെയ്യുവാനുമാണ് ജില്ലയിലെ പൊലിസ് ശ്രമിക്കുന്നത്. പൊലിസിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വശംവദരാകാതെ നട്ടെല്ലുയര്‍ത്തി നില്‍ക്കണമെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും ശുഭേഷ് സുധാകരന്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധ സദസ്സില്‍ എ.ഐ.എസ്.എഫ് ജില്ലാപ്രസിഡന്റ് യു. കണ്ണന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി വിനില്‍, ജോ. സെക്രട്ടറി ചിഞ്ചുബാബു, എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്റ് ജഗത്ജീവന്‍ലാലി, ജെ ജയശങ്കര്‍, സന്ദീപ് അര്‍ക്കന്നൂര്‍ സംസാരിച്ചു. ചിന്നക്കടയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് വി അജിവാസ്, ആര്‍ ആതിര, സുരാജ് എസ്. പിള്ള, പ്രിജി ശശിധരന്‍, അധിന്‍ എ, മഹേഷ് ജയരാജ്, വിഷ്ണു പത്തനാപുരം നേതൃത്വം നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  25 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  25 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  25 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  25 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  25 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  25 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  25 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  25 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  25 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago